കണ്ടല സർവീസ് ബാങ്കിൽ നടന്ന പരിശോധനയുടെ പേരിൽ ബാങ്കിനെ തകർക്കാൻ സിപിഎം ശ്രമം

single-img
29 June 2022

സിപിഐ ജില്ലാ കൗൺസിൽ അംഗം എൻ.ഭാസുരാംഗൻ പ്രസിഡന്റായ കണ്ടല സർവീസ് സഹകരണ ബാങ്കിനെ തകർക്കാൻ സി പി എം ശ്രമിക്കുകയാണെന്ന് ആരോപണം. പ്രതിപക്ഷത്തിനൊപ്പം ഐ.ബി.സതീഷ് എംഎൽഎയും സിപിഎമ്മിലെ ഒരു വിഭാഗവും ഗൂഡാലോചന നടത്തിയെന്നുമാണ് ആരോപണം. സിപിഐ സമ്മേളനത്തിലാണ് വിമർശനം ഉയർന്നത്.

കണ്ടല സർവീസ് ബാങ്കിൽ നടന്ന പരിശോധനയുടെ പേരിൽ ബാങ്കിനെ തകർക്കാൻ കോൺഗ്രസിനും ബിജെപിക്കും ഒപ്പം സിപിഎമ്മിലെ ഒരു വിഭാഗവും ഐ.ബി.സതീഷ് എംഎൽഎയും ശ്രമിക്കുന്നു. ഇത് മുന്നണി മര്യാദയ്ക്ക് ചേർന്നതല്ല. ബാങ്കിനെ സംരക്ഷിക്കാതെ മാറനല്ലൂരിലെ പാർട്ടിയെ തകർക്കാനാണ് ശ്രമം. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ മാറനല്ലൂർ ലോക്കൽ കമ്മിറ്റിയിലെ പ്രതിനിധികളാണ് എംഎൽഎയെയും സിപിഎമ്മിനെയും കടന്നാക്രമിച്ചത്. ചർച്ചയിൽ പങ്കെടുത്ത എല്ലാ ലോക്കൽ കമ്മിറ്റി പ്രതിനിധികളും കണ്ടല ബാങ്ക് ചർച്ചയാക്കി.

അതേസമയം കണ്ടല സഹകരണ ബാങ്കിനെതിരെ നടത്തിയ 65 വകുപ്പ് അന്വേഷണത്തിലെ കണ്ടെത്തലുകൾ കോടതി അംഗീകരിച്ചില്ല ബാങ്കിൻ്റെ ഭരണ സമിതി പിരിച്ചുവിടാനുള്ള നീക്കം ബഹു: ഹൈക്കോടതി സ്‌റ്റേ ചെയ്തു.