കമൽ ഹാസന്റെ ‘വിക്രം’ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ; ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

single-img
29 June 2022

ജൂൺ 3 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തിയ കമൽ ഹാസന്റെ ഏറ്റവും പുതിയ ചിത്രമായ വിക്രം ബോക്സ് ഓഫീസിൽ അഞ്ചാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തിയതി പുറത്ത് വിട്ടിരിക്കുകയാണ്. ഒടിടി സ്പെഷ്യൽ ട്രെയ്‌ലറും റിലീസ് ചെയ്തിട്ടുണ്ട്.

ചിത്രം ജൂലൈ എട്ടിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർക്കൊപ്പമാണ് കമൽ ഹാസൻ ടൈറ്റിൽ റോളിൽ എത്തുന്നത്. പ്രധാന അഭിനേതാക്കളെ കൂടാതെ റോളക്സ് എന്ന കഥാപാത്രത്തെയാണ് സൂര്യ ചിത്രത്തിൽ അവതരിപ്പിച്ചത്.

ഗായത്രി, വാസന്തി, കാളിദാസ് ജയറാം, നരേൻ, സന്താനഭാരതി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ, ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരൻ, എഡിറ്റർ ഫിലോമിൻ രാജ് എന്നിവരാണ് സാങ്കേതിക സംഘത്തിലുള്ളത്.