മാധ്യമ പ്രവര്‍ത്തകരെ അവരുടെ എഴുത്തിന്റെയും ട്വീറ്റിന്റെയും പേരില്‍ ജയിലില്‍ അടയ്ക്കരുത്: ഐക്യരാഷ്ട്രസഭ

single-img
29 June 2022

ഫാക്ട് ചെക്കിംഗ് മാധ്യമമായ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ഐക്യരാഷ്ട്രസഭ. മാധ്യമപ്രവർത്തകർക്ക് ഭീഷണികളില്ലാതെ അഭിപ്രായ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ കഴിയണമെന്ന് യുഎൻ വക്താവ് പറഞ്ഞു.

ലോകത്ത് എവിടെയും, മാധ്യമപ്രവർത്തകർക്കോ ആളുകൾക്കോ ഭീഷണിയോ ഭയമോ ഇല്ലാതെ സംസാരിക്കാൻ കഴിയണം. എഴുത്തുകളുടെയോ ട്വീറ്റിന്റെയോ പേരിൽ മാധ്യമപ്രവർത്തകരെ ജയിലിലടയ്ക്കരുത്,” യുഎൻ വക്താവ് സ്റ്റീഫൻ ഡുജാറിക് പറഞ്ഞു.

മതവികാരം വ്രണപ്പെടുത്തി, വിദ്വേഷം വളർത്തൽ തുടങ്ങിയ കുറ്റങ്ങളാണ് സുബൈറിനെതിരെ ചുമത്തിയിരിക്കുന്നത്. ജൂൺ 19ന് രാത്രി 11 മണിക്കാണ് സുബൈർ ട്വീറ്റ് ചെയ്തത്. ഇത് കഴിഞ്ഞ് മൂന്ന് മണിക്കൂറിനുള്ളിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി എഫ്ഐആർ രേഖകൾ സൂചിപ്പിക്കുന്നു.