ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിന് ഇന്ത്യയുടെ പിന്തുണ തേടി കൊളംബിയ

29 June 2022

ബഹിരാകാശ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യയുടെ പിന്തുണ ലഭിക്കുന്നതിൽ കൊളംബിയ താത്പര്യം പ്രകടിപ്പിച്ചു. ഇന്ത്യയിലെ കൊളംബിയൻ അംബാസഡർ മരിയാന പാച്ചെക്കോ ബഹിരാകാശ വകുപ്പ് സെക്രട്ടറിയും ബെംഗളൂരു ആസ്ഥാനമായുള്ള ഐഎസ്ആർഒ ചെയർമാനുമായ എസ് സോമനാഥുമായി കൂടിക്കാഴ്ച്ച നടത്തി.