സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് വൻ പരാജയം: സിഎജി റിപ്പോർട്ട്

single-img
29 June 2022

നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ ജനങ്ങളിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിൽ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് വൻ പരാജയമെന്നു സിഎജി റിപ്പോർട്ട്. ഭക്ഷ്യവസ്തുക്കളുടെ എല്ലാ ഘടകങ്ങളും പരിശോധിക്കാനുള്ള സംവിധാനം ലബോറട്ടറികളിൽ ഇല്ലാത്തതിനാൽ, വകുപ്പിന് കീഴിലെ ലബോറട്ടറികളിൽ ഭക്ഷ്യവസ്തുക്കൾ പരിശോധിച്ച ശേഷം ഭക്ഷ്യയോഗ്യമാണെന്ന് പറഞ്ഞാൽ പോലും അത് ഭക്ഷ്യയോഗ്യമായിരിക്കണം എന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ഒരു ജില്ലയിൽ 338 ഭക്ഷണശാലകൾ ജി എസ് ടി വകുപ്പിന്റെ പട്ടികയിലുണ്ട് എന്നാൽ 122 എണ്ണം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പക്കലുള്ളൂ. ഓരോ ഭക്ഷണശാലയും വർഷത്തിലൊരിക്കലെങ്കിലും പരിശോധന നിർബന്ധമാക്കിയ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കഴിയും ഇത് നടക്കുന്നില്ല എന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

ശബരിമല ക്ഷേത്രത്തിലെ വഴിപാട് ആയ അപ്പുവും അരവണയും നിർമ്മിക്കുന്നതിന് ശർക്കര അരി ഉണക്കമുന്തിരി ഏലം ചുക്ക് പഞ്ചസാര കൽക്കണ്ടം ജീരകം പരിപ്പ് തുടങ്ങിയവ ആണ് ഉപയോഗിക്കുന്നത്. ഇവ പമ്പയിലെ ലബോറട്ടറിയിൽ ആണ് പരിശോധിക്കുന്നത്. 849 സാംപിളുകൾ പരിശോധിച്ചപ്പോൾ 834 എണ്ണം തൃപ്തികരമാണെന്ന് കണ്ടെത്തി. എന്നാൽ സാമ്പിളുകളുടെ എല്ലാ ഘടകങ്ങളും പരിശോധിച്ചു കൊണ്ടായിരുന്നില്ല ഈ ഗുണനിലവാരം റിപ്പോർട്ട്.

ഫുഡ് അഡിക്ട്ടീവ്, ലോഹ മാലിന്യങ്ങൾ, കീടനാശിനി അവശിഷ്ടങ്ങൾ എന്നിവയുടെ ഘടകങ്ങൾ പരിശോധിച്ച് കൊണ്ടായിരുന്നില്ല ഈ ഗുണനിലവാരം റിപ്പോർട്ട്. ഫുഡ് അഡിക്ട്ടീവ്, ലോഹമാലിന്യങ്ങൾ കീടനാശിനി അവശിഷ്ടങ്ങൾ എന്നിവയുടെ ഘടകങ്ങൾ പരിശോധിക്കുവാനുള്ള സംവിധാനം ഇല്ലാത്തതിനാൽ സാമ്പിളുകൾ സുരക്ഷിതമാണെന്ന് തീർത്തും പറയാനും ആകില്ല എന്നും സിഎജി റിപ്പോർട്ട് പറയുന്നു.