ജീവന് ഭീഷണിയുള്ളതിനാൽ മതസ്പര്‍ധ വളര്‍ത്തിയെന്ന കേസിൽ ജാമ്യം വേണമെന്ന് സ്വപ്നയുടെ വക്കീൽ

single-img
29 June 2022

ജീവന് ഭീഷണിയുള്ളതിനാൽ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ജാമ്യം അനുവദിക്കണമെന്നും സ്വപ്‌നയുടെ അഭിഭാഷകന്‍ ആര്‍. കൃഷ്ണരാജ്. മതസ്പര്‍ധ വളര്‍ത്തിയെന്ന കേസിലാണ് ആഭിഭാഷകന്‍ ആര്‍. കൃഷ്ണരാജിനെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലാണ് ഇപ്പോള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കൃഷ്ണരാജ് ജാമ്യഹര്‍ജി നല്‍കിയത്

തനിക്കെതിരേ മുഖ്യമന്ത്രിയും മറ്റ് ഉന്നത രാഷ്ട്രീയക്കാരും വലിയ വിമര്‍ശനമാണ് നിയമസഭയിലടക്കം ഉന്നയിച്ചിരിക്കുന്നത്. ഉയദ്പുര്‍ സംഭവത്തിന്റെ പത്രവാര്‍ത്തകള്‍ അടക്കം ഉയര്‍ത്തിക്കാട്ടിയാണ് ജീവന് ഭീഷണിയുണ്ടെന്ന കാര്യം അഭിഭാഷകന്‍ ഉന്നയിച്ചിരിക്കുന്നത്. ജാമ്യം അനുവദിച്ചില്ലെങ്കില്‍, താൻ കുറ്റക്കാരെനാണെന്ന വ്യാഖ്യാനമുണ്ടാകും. അങ്ങനെവന്നാല്‍ തന്റെ ജീവന് ഭീഷണിയാകുമെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

ഏത് ജാമ്യവ്യവസ്ഥയും അംഗീകരിക്കാന്‍ തയ്യാറാണെന്നും അഭിഭാഷകന്‍ അറിയിച്ചു. കേസ് വിധി പറയാനായി മാറ്റി.