സംസ്ഥാനത്തിന്റെ കടം 3,32,291 കോടി രൂപ

single-img
28 June 2022

സംസ്ഥാനത്തിന്റെ കടം ഇരട്ടിയിലധികം വർദ്ദിച്ചു 3,32,291 കോടി രൂപയായെന്ന് ധനമന്ത്രിക്ക് വേണ്ടി മന്ത്രി കെ.രാധാകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു. ചോദ്യോത്തരവേളയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ അവസ്ഥ ശ്രീലങ്കയ്ക്ക് സമാനമായെന്ന് പ്രതിപക്ഷം ആരോപിച്ചു.

2010-11 വ​ര്‍​ഷ​ത്തെ താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ ക​ടം ഇ​ര​ട്ടി​യി​ലേ​റെ​യാ​ണ് വ​ര്‍​ധി​ച്ച​ത്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍ ധ​വ​ള​പ​ത്രം ഇ​റ​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും മു​ന്നോ​ട്ടു​ള്ള പോ​ക്കി​ന് സ​മ്പ​ത്തി​ക ബാ​ധ്യ​ത ത​ട​സ​മാ​കി​ല്ലെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. കോ​വി​ഡ് ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​തി​സ​ന്ധി​ക​ള്‍ തിരിച്ചടിയായി എന്നും, ഉ​മ്മ​ന്‍​ചാ​ണ്ടി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തേ​ക്കാ​ള്‍ ക​ടം കു​റ​ഞ്ഞു എന്നും മന്ത്രി വ്യക്തമാക്കി. നി​കു​തി പി​രി​വ് ഊ​ര്‍​ജി​ത​മാ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി