പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യു.എ.ഇ.യിൽ

single-img
28 June 2022

ജർമ്മനിയിലെ ജി-7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യു.എ.ഇ. സന്ദർശിക്കും.

പുതിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ നേരിൽ കണ്ട് അഭിനന്ദിക്കാനും, പ്രസിഡണ്ട് ആയിരുന്ന ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ അനുശോചനം അറിയിക്കാനുമാണ് പ്രധാനമന്ത്രി യുഎഇയിൽ എത്തുന്നത്.

യുഎഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളി ആണ് ഇന്ത്യ. 2019 ഓഗസ്റ്റ് ആണ് പ്രധാനമന്ത്രി ഒടുവിൽ യുഎഇ സന്ദർശിച്ചത്. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പിട്ടതിനു ശേഷം ആദ്യമായാണ് നരേന്ദ്രമോദി യുഎഇയിൽ സന്ദർശിക്കുന്നത്.

രാത്രിയോടെ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങും