ഗുജറാത്ത് കലാപത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിൽ അന്വേഷണം കൂടുതൽ ആളുകൾക്ക് നീളുന്നു

single-img
28 June 2022

ഗുജറാത്ത് കലാപത്തിൽ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതൽ സന്നദ്ധസംഘടനകളിലേക്കും, വ്യക്തികളിലേക്കും രാഷ്ട്രീയ നേതാക്കളിലേക്കും നീളുന്നു. അഹമ്മദാബാദ് ഡൽഹി മുംബൈ നഗരങ്ങളിൽ ചിലരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നിലവിൽ പുരോഗമിക്കുന്നത്.

കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത് സാമൂഹികപ്രവർത്തക തീസ്റ്റ സെതല്‍വാദ് മുൻ ഡിജിപി ആർ ബി ശ്രീകുമാർ എന്നിവരെ അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് റിമാൻഡ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് പുതിയ വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. എന്നാൽ പ്രത്യേക അന്വേഷണ സംഘങ്ങൾ ഇവർക്ക് നൽകിയിട്ടുള്ള രേഖകൾ സാക്ഷിമൊഴികൾ തുടങ്ങിയവ സത്യാവസ്ഥ കണ്ടെത്താനാണ് ശ്രമം.

സാക്ഷിമൊഴികൾ ലഭിക്കാനായി ഇവർ ഉപഹാരങ്ങൾ നൽകിയെന്നാണ് റിമാൻഡ് അപേക്ഷയിൽ ക്രൈംബ്രാഞ്ച് ആരോപിച്ചിട്ടുള്ളത്. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലെ വർഗീയലഹള സംബന്ധിച്ച് കേസുകളിലും ഇവർ സമ്മാനമായി ഇടപെടലുകൾ നടത്തി ഇരിക്കാൻ സാധ്യതയുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്.

തീസ്റ്റ സെതല്‍വാതിന്റെ നേതൃത്വത്തിൽ സിറ്റിസൺ ഫോർ ജസ്റ്റിസ് ആൻഡ് പീസിന്റെ സഹ പ്രവർത്തകരിലേക്കാണ് പോലീസ് അന്വേഷണം നീങ്ങുന്നത് എന്നാണ് സൂചന. കലാപത്തിലെ ഇരകൾ വിദ്യാഭ്യാസം കുറഞ്ഞവരാകയാൽ ഈ സംഘടനയുടെ പ്രവർത്തകർ സത്യവാങ്ങ്മൂലം തയ്യാറാക്കാനും മറ്റും സഹായിച്ചിരുന്നു. അതേസമയം കേസിലെ ഒന്നാം പ്രതിയായ സഞ്ജീവ് ഭട്ടിനെ ചോദ്യം ചെയ്യുന്നതിനായി ജയിലിൽനിന്ന് വിട്ടുകിട്ടാനുള്ള നടപടികളും പോലീസ് ആരംഭിച്ചു. മറ്റൊരു കേസിൽ വിചാരണയ്ക്കായി ഇപ്പോൾ പാലംപൂർ ജയിലിലാണ് ഇദ്ദേഹം ഉള്ളത്.