കേരളത്തിലെ ഐടി പാർക്കുകളിൽ ഇനിമുതൽ മദ്യം ലഭ്യമാകും

single-img
28 June 2022

ഐടി പാര്‍ക്കുകളില്‍ മദ്യം വിതരണം ചെയ്യുന്നതിന് എഫ്എല്‍ 4 സി എന്ന പേരില്‍ പുതിയ ലൈസന്‍സ് നൽകാൻ സർക്കാർ തീരുമാനം. ലൈസൻസിനായി ഡെവലപേഴ്‌സും കോ ഡെവലപേഴ്‌സും അനുമതി നല്‍കിയാല്‍ മതിയെന്നു സര്‍ക്കാര്‍ തീരുമാനിച്ചു.

സര്‍ക്കാര്‍ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള പാര്‍ക്കുകളില്‍ പ്രത്യേക സ്ഥലത്ത് സ്ഥാപിക്കുന്ന വിനോദ കേന്ദ്രത്തില്‍ മദ്യശാല സ്ഥാപിക്കാം. എന്നാൽ നിലവിലെ ബാര്‍ നടത്തിപ്പുകാര്‍ക്ക് ഐടി പാര്‍ക്കുകളില്‍ മദ്യം നല്‍കുന്നതിനു അനുമതിയുണ്ടായിരിക്കുന്നതല്ല.

ക്ലബ്ബ് ഫീസായ 20 ലക്ഷം ഈടാക്കാനാണ് പുതിയ തീരുമാനം. ബാറുകളുടെ പ്രവര്‍ത്തന സമയമായ രാവിലെ 11 മണി മുതല്‍ രാത്രി 11 മണിവരെ ഐടിപാര്‍ക്കുകളിലെ മദ്യശാലകള്‍ക്കും പ്രവര്‍ത്തിക്കാം. ക്ലബ്ബിന്റെയോ ബാറിന്റെയോ രൂപമല്ലാത്ത തരത്തില്‍ പുതിയ രൂപത്തിലാകും ഐടി പാര്‍ക്കുകളിലെ മദ്യശാലയുടെ പ്രവര്‍ത്തനം