“കടുവ” യുടെ റിലീസ് തീയതി മാറ്റി; ചിത്രം 2022 ജൂലൈ 7ന് എത്തും

single-img
28 June 2022

ജിനു വി എബ്രഹാം തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ് കടുവ. ജൂൺ 30ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചിരിക്കുകയാണ്. ചിത്രം ജൂലൈ 7ന് പ്രദർശനത്തിനെത്തും. പൃഥ്വിരാജ് സുകുമാരൻ, വിവേക് ഒബ്റോയ്, സംയുക്ത മേനോൻ, വിധു വിശാൽ, സീമ, സായ്കുമാർ, ജനാർദ്ദനൻ, പ്രിയങ്ക നായർ, രാഹുൽ മാധവ്, സുദേവ് നായർ, ബൈജു സന്തോഷ്, കലാഭവൻ ഷാജോൺ, അലൻസിയർ ലെയ് ലോപ്പസ്, സച്ചിൻ ഖേഡ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തൊണ്ണൂറുകളുടെ അവസാനത്തിൽ മാടക്കായത്തെ ഒരു റബ്ബർ തോട്ടക്കാരനായ യുവാവിന്റെ ജീവിതവും കേരള പൊലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥനുമായുള്ള വൈരാഗ്യവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.