പ്രസംഗം മതിയാക്കി സമ്പദ് വ്യവസ്ഥയെ കരകയറ്റാന്‍ ഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ; പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി

single-img
28 June 2022

രൂപയുടെ മൂല്യത്തകർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി. വാചകക്കസര്‍ത്ത് മാത്രം നടത്താതെ, തകർന്നുവീഴുന്ന സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്താൻ ഭരണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

ഡോളറിനെതിരെ രൂപയുടെ വിപണി മൂല്യം 78.83 എന്ന നിലയിലാണ്. രൂപയുടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന മൂല്യമാണിത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസിനെതിരെ മോദി നടത്തിയ പരാമർശങ്ങൾ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

“ആരുടെ മൂല്യമാണ് ത്വരിതഗതിയില്‍ കുറയുന്നത് എന്ന കാര്യത്തില്‍ സര്‍ക്കാരും രൂപയും തമ്മില്‍ കടുത്ത മത്സരത്തിലാണ്. മത്സരത്തില്‍ ആര് ജയിക്കുമെന്ന് നോക്കാം- ആരാണ് ഈ വാക്കുകള്‍ പറഞ്ഞത്. പ്രസംഗം മതിയാക്കി സമ്പദ് വ്യവസ്ഥയെ കരകയറ്റാന്‍ ഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ. പക്ഷെ, പ്രധാനമന്ത്രിയ്ക്ക് അതിനുള്ള കഴിവില്ല എന്നതാണ് വാസ്തവം” രാഹുൽ ട്വിറ്ററിൽ കുറിച്ചു.