മാധ്യമ പ്രവര്‍ത്തകരുടേയും രാഷ്ട്രീയ പ്രവര്‍ത്തകരുടേയും ട്വിറ്റര് അക്കൗണ്ടുകള്‍ നീക്കാൻ ചെയ്യാൻ കേന്ദ്ര സർക്കാർ നിദ്ദേശിച്ചു എന്ന് ട്വിറ്റർ സമർപ്പിച്ച റിപ്പോർട്ട്

single-img
28 June 2022

ഡൽഹി: മാധ്യമപ്രവർത്തകരുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടേയും അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ട്വിറ്ററിന് കേന്ദ്രത്തിന്റെ നിർദേശമെന്ന് റിപ്പോർട്ട്. ട്വിറ്ററിന്റെ ഔദ്യോഗിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മാധ്യമപ്രവർത്തകർ, രാഷ്ട്രീയക്കാർ, കർഷക സമരത്തെ അനുകൂലിക്കുന്നവർ തുടങ്ങിയവരുടെ ഒന്നിലധികം അക്കൗണ്ടുകളും ചില ട്വീറ്റുകളും ബ്ലോക്ക് ചെയ്യാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

2021 ജനുവരി 5 നും 2021 ഡിസംബർ 29 നും ഇടയിലാണ് സർക്കാർ അഭ്യർത്ഥനകൾ അയച്ചതെന്നും പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. എന്നാൽ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനുള്ള അഭ്യർത്ഥന പൂർത്തീകരിച്ചോ എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഡാറ്റാബേസിൽ ലഭ്യമല്ല. 

കിസാൻ ഏകതാ മോർച്ചയുടെ അകൗണ്ടും, ജർണെെൽ സിംഗ് ഉൾപ്പടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെയും ആം ആദ്മി പാർട്ടിയിലെയും എംഎൽഎമാരുടെ ട്വീറ്റുകൾ തടയാനും സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്.