കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധി; മന്ത്രിയുടെ വീട്ടിലേക്ക് കുടുംബസമേതം മാര്‍ച്ചെന്ന് എഐടിയുസി

single-img
28 June 2022

കെ.എസ്.ആർ.ടി.സിയുടെ ശമ്പള പ്രതിസന്ധിയിൽ സമരം ശക്തമാക്കാനാണ് തൊഴിലാളി  സംഘടനയുടെ തീരുമാനം. ശമ്പളത്തിനായി കുടുംബസമേതം ഗതാഗത മന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്ന് എ.ഐ.ടി.യു.സി അറിയിച്ചു. ബുധനാഴ്ച രാവിലെ ജീവനക്കാരുമായി മാർച്ച് നടത്തും.

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.