അമേരിക്ക ഏഷ്യയിൽ നാറ്റോ പോലുള്ള സൈനിക സഖ്യം രൂപീകരിക്കാൻ ശ്രമിക്കുന്നു; ആരോപണവുമായി ഉത്തരകൊറിയ

single-img
27 June 2022

അമേരിക്ക ഏഷ്യയിൽ നാറ്റോ പോലുള്ള ഒരു സൈനിക സഖ്യം രൂപീകരിക്കാൻ ശ്രമം നടത്തുകയാണെന്ന് ഉത്തരകൊറിയ ആരോപിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തങ്ങളുടെ ആദ്യത്തെ ആണവ പരീക്ഷണത്തിന് തയ്യാറെടുക്കുമെന്ന ആശങ്കയ്ക്കിടയിലാണ് ഉത്തരകൊറിയയുടെ ഈ വിമർശനം.

അമേരിക്ക ഇപ്പോൾ തന്നെ ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവരുമായി നഗ്നമായി സംയുക്ത സൈനികാഭ്യാസം നടത്തുമ്പോൾ, ഏഷ്യാ മാതൃകയിലുള്ള നാറ്റോ സ്ഥാപിക്കാൻ അമേരിക്ക പൂർണ്ണമായ നീക്കം നടത്തുകയാണ് എന്ന് ഉത്തര കൊറിയയുടെ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അതിന്റെ വെബ്‌സൈറ്റിൽ ഒരു പ്രസ്താവനയിൽ പറഞ്ഞു.

അമേരിക്ക, ദക്ഷിണ കൊറിയൻ, ജാപ്പനീസ് സേനകൾ അടുത്തിടെ നടത്തിയ സൈനികാഭ്യാസത്തെ പരാമർശിച്ചായിരുന്നു ഈ പരാമർശം. ദക്ഷിണ കൊറിഎയുടെ സേനയുമായി ചേർന്ന് യു.എസ്. വിമാനവാഹിനിക്കപ്പൽ ഉൾപ്പെട്ട അഭ്യാസപ്രകടനങ്ങളും നാല് വർഷത്തിനിപ്പുറം ആദ്യമായി നടത്തുകയുണ്ടായി. അതേ സമയം ബലപ്രയോഗത്തിലൂടെ നമ്മുടെ വ്യവസ്ഥിതിയെ അട്ടിമറിക്കാനുള്ള യുഎസിന്റെ അഭിലാഷത്തിൽ ഒരു മാറ്റവുമില്ലെന്ന് അവരുടെ പ്രവർത്തികൾ വീണ്ടും വെളിപ്പെടുത്തുന്നു എന്നും ഉത്തരകൊറിയൻ മന്ത്രാലയം പറഞ്ഞു.