മുഖ്യമന്ത്രിയെ കുട്ടിക്കോമാളികളുടെ നേതാവെന്ന് വിശേഷിപ്പിച്ച് ഉമാ തോമസ്

single-img
27 June 2022

രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമണം നടത്തിയതിനെക്കുറിച്ച് നിയമസഭയിൽ പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ കുട്ടിക്കോമാളികളുടെ നേതാവെന്ന് വിളിച്ച് തൃക്കാക്കര എം.എൽ .എ ഉമാ തോമസ്.

‘നമ്മുടെ ആദരണീയനായ നേതാവ് രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത കുട്ടിക്കോമാളികളുടെ നേതാവ് ഈ വിഷയത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ചു. മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പ്രതിപക്ഷത്തെ പ്രകോപിപ്പിക്കുകയാണുണ്ടായത്.

ഇതോടെ ഞങ്ങൾക്ക് നിയമസഭ ബഹിഷ്കരിക്കേണ്ടി വന്നു,” ആദ്യ നിയമസഭാ സമ്മേളനത്തിന് ശേഷം ഉമാ തോമസ് പറഞ്ഞു. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ തുടർന്ന് നിയമസഭാ സമ്മേളനം നിർത്തിവച്ചിരുന്നു.