‘മാധ്യമപ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയെ കാണാന്‍ സാധിച്ചതില്‍ സന്തോഷം’

single-img
27 June 2022

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മറവിരോഗം ബാധിച്ചതുപോലെയാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ സംസാരിച്ചതെന്നും ഇന്നലെ വരെയുള്ള കാര്യങ്ങൾ മറന്നപോലെയാണ് സംസാരിച്ചതെന്നും മാധ്യമപ്രവർത്തകർക്ക് കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സതീശൻ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിഡി സതീശന്റെ പരാമർശം.

കേരള നിയമസഭയ്ക്ക് നാണക്കേടുണ്ടാക്കിയ കയ്യാങ്കളിക്ക് മുൻകൈയെടുത്തത് താനാണെന്ന കാര്യം മുഖ്യമന്ത്രി മറന്നുവെന്നും സതീശൻ പറഞ്ഞു.