പ്രതിഷേധം; സഭ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നത്തേക്ക് പിരിഞ്ഞു

single-img
27 June 2022

പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന്റെ ആദ്യദിനം പിരിഞ്ഞു. ശൂന്യ വേള ആരംഭിച്ചപ്പോഴും പ്രതിപക്ഷം പ്രതിഷേധം തുടരുകയായിരുന്നു. ഇതേ തുടർന്ന് ചോദ്യോത്തര വേളയും അടിയന്തിര പ്രമേയവും ഒഴുവാക്കി സ്പീക്കർ നടപടികൾ ക്രമങ്ങൾ പൂർത്തിയാക്കി സംഭ ഇന്നത്തേക്ക് പിരിയുകയാണ് എന്ന് അറിയിച്ചു.

രാവിലെ സഭ ചേര്‍ന്നപ്പോള്‍ മുതല്‍ പ്രതിപക്ഷം പ്രതിഷേധത്തിലായിരുന്നു. ഇതോടെ ചോദ്യോത്തര വേള നിര്‍ത്തിവച്ച് സ്പീക്കര്‍ ചേംബറില്‍ നിന്ന് മടങ്ങിയിരുന്നു. സഭയില്‍ നിന്ന് പോകാന്‍ കൂട്ടാക്കാത്ത ഭരണ പ്രതിപക്ഷ അംഗങ്ങള്‍ പരസ്പരം പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുകയും ആക്രോശിക്കുകയും ചെയ്തു. ഇതോടെ മന്ത്രിമാര്‍ ഉൾപ്പടെയുള്ള ഭരണപക്ഷ അംഗങ്ങളും മുദ്രാവാഷക്യം വിളിയുമായി ഇറങ്ങി.

സഭ പിരിഞ്ഞതോടെ സഭാ കവാടത്തില്‍ മോക് സഭ ചേര്‍ന്ന് ജനങ്ങള്‍ക്കു മുന്നില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാനാണ് പ്രതിപക്ഷ നീക്കം