മാധ്യമങ്ങൾക്ക് വിലക്കില്ല : സ്പീക്കർ

single-img
27 June 2022

നിയമസഭയിൽ മാധ്യമങ്ങളെ വിലക്കിയിട്ടില്ലെന്ന് സ്പീക്കറുടെ ഓഫിസ് അറിയിച്ചു. നേരത്തെ മീഡിയ റൂമിൽ മാത്രമേ മാധ്യമങ്ങൾക്കു പ്രവേശനം ഉണ്ടായിരുന്നുള്ളു. എന്നാൽ ഇത് സുരക്ഷാ ഉദ്യോഗസ്ഥരുടെ തെറ്റിദ്ധാരണയാണെന്നാണ് സ്പീക്കറുടെ ഓഫിസ് അറിയിച്ചു. പ്രതിപക്ഷ നേതാവിന്റെയോ മന്ത്രിമാരുടേയോ ഓഫിസിലേക്ക് പോകാൻ തടസമില്ലെന്നും സ്പീക്കർ അറിയിച്ചു.

അതേസമയം, സഭ നിര്‍ത്തിവച്ചിട്ടും പ്രതിപക്ഷത്തെ അനുനയിപ്പിക്കാനോ, കക്ഷി നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിക്കാനോ സ്പീക്കര്‍ തയാറായില്ല. അതിനാടകീയ രംഗങ്ങൾക്കാണ് സഭ സാക്ഷ്യം വഹിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ ആക്രമിച്ചത് കാടത്തമെന്ന് ബാനറേന്തിയാണ് പ്രതിപക്ഷ പ്രതിഷേധം. സഭയ്ക്കുള്ളില്‍ കൂവലും ആര്‍പ്പുവിളിയുമായി ഇരുപക്ഷവും പ്രതിഷേധിക്കുകയാണ്.