സംസ്ഥാന ബിജെപിക്കെതിരെ ആർഎസ്എസ്; കെ സുരേന്ദ്രൻ പടിക്ക് പുറത്തേക്കെന്ന് സൂചന

single-img
27 June 2022

കേരളത്തിലെ ബിജെപി നേതൃത്വത്തിനെതിരെ ആർഎസ്എസ് അണിയറയിൽ കരുക്കൾ നീക്കുന്നു . ബിജെപിയുടെ സംസ്ഥാനത്തെ നേതൃസ്ഥാനങ്ങളിൽ അടിയന്തരമായി മാറ്റങ്ങൾ വരുമെന്നതുൾപ്പെടെയുള്ള സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നതേന് റിപ്പോർട്ട് ചെയ്‌തത്‌ ദേശീയ മാധ്യമമായ ഇന്ത്യയ ടുഡേയാണ്.

കേരളത്തിലെ സജീവമായ രാഷ്ട്രീയ കാര്യങ്ങളിൽ ആർഎസ്എസ് ഇടപെടൽ കുറഞ്ഞതോടെ പിന്നോക്കം പോയ ബിജെപി നേതൃത്വത്വത്തിനെതിരെ ആർഎസ്എസ് വീണ്ടും രംഗത്തെത്തിയതോടെയാണ് പുതിയ ആഭ്യന്തര പോർമുഖം തുറന്നിരിക്കുന്നത്. രാഷ്ട്രീയ വിവാദമായി മാറിയ സ്വർണക്കടത്ത് കേസിൽ കസ്റ്റംസിനെതിരെ ഗുരുതര ആരോപണവുമായി ചുമതലകളിൽ നിന്നും പുറത്താക്കപ്പെട്ട ബിജെപി നേതാവ് പിആർ ശിവശങ്കരൻ എഴുതിയ കവർസ്റ്റോറി കൂടി പുറത്തുവന്നതോടെയാണ് ബിജെപിയും ആർഎസ്എസും തമ്മിലുള്ള ഏറ്റുമുട്ടൽ പരസ്യമാകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴി കസ്റ്റംസിലെ ഇടത് സാഹയാത്രികർ മുക്കിയെന്നാണ് ആർഎസ്എസ് വാരിക ആരോപിക്കുന്നത്. കേരളത്തിൽ നേരത്തെ ബിജെപി യുമായി ബന്ധപ്പെട്ട ദേശീയ വിഷയങ്ങളിൽ തീരുമാനമെടുക്കുന്നത് ആർഎസ്എസ് നേതൃത്വമായിരുന്നു. പക്ഷെ ഇപ്പോൾ വി മുരളീധരൻ കേന്ദ്രമന്ത്രിയാവുകയും അതിനു പിന്നാലെ കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനാവുകയും ചെയ്തതോടെ സംസ്ഥാന ബിജെപിയിൽ ആർഎസ്എസിൻ്റെ പിടി അയയുകയായിരുന്നു. സംസ്ഥാനത്തെ നിയമസഭാ- ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ഉൾപ്പെടെ ബിജെപിക്ക് നേട്ടം ഉണ്ടാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ആർഎസ്എസ് കേന്ദ്രനേതൃത്വം കേരളത്തിൽ ഇടപെടാൻ തീരുമാനിച്ചിരിക്കുന്നത്.

വി മുരളീധരൻ്റെ പിന്തുണയോടെ കെ സുരേന്ദ്രൻ്റെ ഏകാധിപത്യ രീതിയാണ് സംസ്ഥാന ബിജെപിയിൽ തുടരുന്നതെന്നുള്ള നിരവധി പരാതികളാണ് ആർഎസ്എസ് സംസ്ഥാന നേതൃത്വത്തിന് ലഭിച്ചിട്ടുള്ളത്. പക്ഷെ ഈ പ്രശ്നത്തിൽ ഇടപെടേണ്ട എന്ന നിലപാടിലായിരുന്നു സംസ്ഥാന നേതൃത്വം. പക്ഷേ ഇത്തരം പരാതികളിൽ പലതും കേന്ദ്ര നേതൃത്വത്തിനും എത്തുകയായിരുന്നു. മാത്രമല്ല കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ വമ്പൻ പരാജയവും തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ പിന്നോട്ട് പോക്കും കേരളത്തിലെ ബിജെപിയെ സംബന്ധിച്ച് ആർഎസ്എസ് ബിജെപി കേന്ദ്ര നേതൃത്വങ്ങളിൽ ചർച്ചയായിരുന്നു.

വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ഒന്നോരണ്ടോ സീറ്റുകളിൽ വിജയം നേടുക എന്ന ലക്ഷ്യമാണ് നിലവിൽ കേരളത്തെ സംബന്ധിച്ച് ആർഎസ്എസ് ബിജെപി നേതൃത്വം മുന്നോട്ടു വച്ചിരുന്നത്. എന്തായാലും നിലവിലെ സംസ്ഥാന നേതൃത്വത്തെ ബലംപ്രയോഗിച്ച് തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാതെ പുതിയ സംസ്ഥാന നേതൃത്വത്തെ കണ്ടെത്തുക എന്നുള്ളതാണ് ആർഎസ്എസ് ലക്ഷ്യംവയ്ക്കുന്നതും.