വയനാട്ടിലെ എസ്‌എഫ്ഐ അക്രമം: യെച്ചൂരിയുമായി ചർച്ച നടത്തി രാഹുല്‍

single-img
27 June 2022

 വയനാട്ടിലെ തന്റെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തതിനെ കുറിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി രാഹുൽ ഗാന്ധി സംസാരിച്ചു. സംഭവത്തെ സി.പി.എം അപലപിക്കുന്നുവെന്നും സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുന്നുണ്ടെന്നും യെച്ചൂരി രാഹുലിനോട് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം തുടരുന്നതിൽ യെച്ചൂരി അതൃപ്തി രേഖപ്പെടുത്തി. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതും യെച്ചൂരി ചൂണ്ടിക്കാട്ടി.