എസ്.എഫ്.ഐ പ്രവർത്തകർക്ക് ധീരജിൻ്റെ അനുഭവം ഓർമ്മ ഉണ്ടാകണമെന്ന് ഇടുക്കി ഡി.സി.സി പ്രസിഡൻ്റ്

single-img
27 June 2022

കൊലവിളി പ്രസംഗവുമായി വീണ്ടും ഇടുക്കി ഡി.സി.സി പ്രസിഡൻ്റ് സി.പി മാത്യു. മു​രി​ക്കാ​ശേ​രി​യി​ല്‍ രാ​ഹു​ല്‍​ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് ആ​ക്ര​മി​ച്ച​തി​നെ​തി​രാ​യും അ​ഗ്‌​നി​പ​ഥ് പ​ദ്ധ​തി​ക്കെ​തി​രാ​യും കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക്കി​ടെ​യാ​ണ് വി​വാ​ദ പ്ര​സ്താ​വ​ന നടത്തിയത്.

രാഹുൽ ഗാന്ധിയുടെ ഓഫീസിൽ കയറി പ്രതിഷേധിച്ചവർക്ക് ധീരജിൻ്റെ അനുഭവം ഓർമയുണ്ടാകണം. കള്ളും കഞ്ചാവുമടിച്ച് നടന്ന സംഘമാണ് കൊല്ലപ്പെട്ട ധീരജെന്ന് താൻ മുൻപ് പറഞ്ഞിരുന്നുവെന്നും സി.പി. മാത്യു പറഞ്ഞു. ഇത് കോൺ​ഗ്രസാണെന്ന് മറക്കേണ്ടെന്നും സി പി മാത്യു മുരിക്കാശേരിയിൽ നടന്ന പ്രതിഷേധ ധർണയിൽ കൂട്ടിച്ചേർത്തു.

ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊലപ്പെടുത്തിയ ധീരജിനെ ഇതിനു മുന്നേയും പലതവണ സി.പി മാത്യു അധിക്ഷേപിച്ചിട്ടുണ്ട്. കോൺഗ്രസിൽ നിന്നും രാജി വെച്ച് സി.പി.ഐ.എമ്മിൽ ചേർന്ന വനിതാ പഞ്ചായത്ത് മെമ്പർക്കെതിരെ ലൈംഗീകാധിക്ഷേപം നടത്തിയ കേസിൽ നിയമ നടപടി നേരിടുകയാണ് നിലവിൽ സി.പി മാത്യു.