കേരളത്തിലെ കോൺഗ്രസ്‌ ഗുണ്ട- ക്രിമിനൽ കോൺഗ്രസായി അധഃപതിച്ചു: ഇ പി ജയരാജൻ

single-img
27 June 2022

കേരളത്തിലെ കോൺഗ്രസ്‌ ഗുണ്ട- ക്രിമിനൽ കോൺഗ്രസായി അധഃപതിച്ചെന്ന്‌ ഇ പി ജയരാജൻ. എൽഡിഎഫ്‌ നേതൃത്വത്തിൽ മുതലക്കുളത്ത്‌ സംഘടിപ്പിച്ച മഹാറാലി ഉദ്‌ഘാടനം സംസാരിക്കവെ ആണ് ഇ പി ജയരാജൻ കോൺഗ്രസ്സിനെ രൂക്ഷ ഭാഷയിൽ വിമർശിച്ചത്.

ഇപ്പോഴുള്ളത്‌ പഴയ കോൺഗ്രസല്ല. ബിജെപിയുമായി പരസ്‌പരം ആലോചിച്ച്‌ സമരങ്ങൾ സംഘടിപ്പിക്കുന്ന ദുഷ്‌ടശക്തിയായി മാറിയിരിക്കുകയാണ്‌. ബിജെപിയെയും ജമാഅത്തെ ഇസ്ലാമിയെയും എസ്‌ഡിപിഐയെയും കൂട്ടുപിടിച്ച്‌ സംസ്ഥാനത്ത്‌ കലാപമഴിച്ചുവിടാനാണ്‌ സതീശനും കോൺഗ്രസും ശ്രമിക്കുന്നത്‌.

രമേശ്‌ ചെന്നിത്തല ഒന്നിനും കൊള്ളാത്തവനാണ്‌ എന്ന്‌ വരുത്തിത്തീർക്കാനാണ് വി ഡി സതീശൻ പരിശ്രമിക്കുന്നത്. സുധാകരനുംകൂടി ചേർന്നപ്പോൾ ‘നല്ല ജോഡി’യായി. മുഖ്യമന്ത്രിയെയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെയും തൊട്ടുകളിക്കാൻ കേരളം സമ്മതിക്കില്ല. ജനങ്ങളുടെ പ്രിയപ്പെട്ട നേതാവാണ്‌ പിണറായി. നാട്ടിലെ ജീവിതം ദുസ്സഹമാക്കാനും വികസനപ്രവർത്തനങ്ങളെ തടയിടാനുമാണ്‌ കോൺഗ്രസ്‌ അക്രമമഴിച്ചുവിടുന്നത്‌. നാടാകെ മുന്നോട്ടുപോകുമ്പോൾ കലാപം സൃഷ്‌ടിക്കുകയാണ്‌. ഇതിനെ ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു