വിദ്യാർത്ഥികൾ ബിജെപി അംഗത്വം എടുക്കണമെന്ന നിർദ്ദേശവുമായി കോളേജ് പ്രിൻസിപ്പൽ; എതിർപ്പുമായി വിദ്യാർത്ഥികൾ

single-img
27 June 2022

വിദ്യാർത്ഥികൾ നിർബന്ധമായും ബിജെപി അംഗത്വം എടുക്കണമെന്ന് നിർദ്ദേശിച്ച് അഹമ്മാദാബാദിൽ കോളേജ് പ്രിൻസിപ്പൽ. സംസ്ഥാനത്തെ ഭരണ പാർട്ടിയായ ബിജെപിയിൽ എല്ലാ വിദ്യാർത്ഥികളും അംഗത്വമെടുക്കണമെന്ന് കാണിച്ച് കോളേജ് പ്രിൻസിപ്പൽ നോട്ടീസ് നൽകുകയായിരുന്നു.

സംസ്ഥാനത്തെ ഭാവ്നഗറിലെ ഗാന്ധി ഗേൾസ് ആർട്സ് ആൻഡ് കൊമേഴ്സ് കോളേജ് പ്രിൻസിപ്പലാണ് ബിജെപിയിൽ അംഗത്വമെടുക്കാൻ നിർദ്ദേശിച്ചത്. എന്നാൽ ഈ നോട്ടീസ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേർ വിമർശിച്ചെത്തി.

മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് നോട്ടീസിനെ ശക്തമായി എതിർക്കുകയും കോളേജ് പ്രിൻസിപ്പലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വിഷയത്തിൽ ഇന്ന് കോൺഗ്രസ് നേതാക്കൾ കോളേജ് ഉപരോധിച്ചിരുന്നു. ‘കോളേജിലെ എല്ലാ വിദ്യാർത്ഥികളും, ബിജെപിയിൽ അഗത്വം എടുക്കണം. ഇതിനായി ഓരോ വിദ്യാർത്ഥിയും അവരുടെ പാസ്പോർട്ട് സൈസ് ഫോട്ടോയും മൊബൈൽ നമ്പറും കൊണ്ടുവരണം’ എന്നാണ് നോട്ടീസിൽ പറയുന്നത്.

സംഭവത്തിൽ കോളേജ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കോളേജ് അധികൃതർ ഇന്ന് ഔദ്യോഗിക പ്രസ്താവന ഇറക്കിയേക്കും.