തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനു ശേഷം ആദ്യമായി മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും

single-img
27 June 2022

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് പരാജയത്തിന് ശേഷം മുഖ്യമന്ത്രി ആദ്യമായി ഇന്ന് 12 മണിക്ക് മാധ്യമങ്ങളെ കാണും. നീണ്ട 37 ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസാണ് വാര്‍ത്താസമ്മേളനം സംബന്ധിച്ച കാര്യം അറിയിച്ചത്. സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്ലോക്ക് മീഡിയ റൂമിലാണ് വാര്‍ത്താ സമ്മേളനം.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് പരാജയത്തിന് ശേഷം മുഖ്യമന്ത്രി നേരിട്ട് മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്ക് നേരിട്ട് പങ്കെടുക്കാം.