ബാലുശ്ശേരി ആൾകൂട്ട ആക്രമണം; മൂന്ന് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

single-img
27 June 2022

ബാലുശ്ശേരിയിൽ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെതീരെ നടന്ന സംഘടിത ആൾകൂട്ട ആക്രമണക്കേസിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ. മുഹമ്മദ് സുൽഫി, റംഷാദ്, ജുനൈദ് എന്നിവരാണ് പിടിയിലായത്. ഇതോടുകൂടി കേസിൽ അറസ്റ്റിലാവുന്നവരുടെ എണ്ണം 9 ആയി.

ജിഷ്ണുവിനെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്താൻ ശ്രമിക്കന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എസ്ഡിപിഐയുടെ നേതാവായ സഫീര്‍ എന്നയാളാണ് ജിഷ്ണുവിനെ മുക്കികൊല്ലാന്‍ ശ്രമിച്ചത്. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്. ആയുധ പരിശീലനം ലഭിച്ചവരാണ് അക്രമത്തിനു പിന്നിലെന്ന ഡിവൈഎഫ്‌ഐയുടെ ആരോപണങ്ങള്‍ക്കിടെയാണ് പുതിയ തെളിവുകള്‍ പുറത്തുവന്നത്.

അതേസമയം, പോലീസ് പ്രതികൾക്കെതിരെ നരഹത്യയടക്കമുള്ള വകുപ്പുകൾക്ക് പുറമെ വധശ്രമത്തിനും കേസ് എടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്നവര്‍ ഉള്‍പ്പെടെ 29 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. ഒളിവില്‍ പോയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.