ആക്ഷൻ ഹീറോ ബിജുവിൽ വില്ലൻ വേഷം ചെയ്ത നടൻ എൻ.ഡി പ്രസാദ് മരിച്ച നിലയിൽ

single-img
27 June 2022

ആക്ഷൻ ഹീറോ ബിജുവിൽ വില്ലൻ വേഷം ചെയ്ത നടൻ എൻ.ഡി പ്രസാദിനെ മരിച്ച നിലയിൽ കണ്ടെത്തി. കളമശേരി സ്വദേശി പ്രസാദിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ആണ് കണ്ടെത്തിയത്.

ഞായറാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

ആക്ഷൻ ഹീറോ ബിജുവിന് പുറമെ ഇബ, കർമാണി തുടങ്ങിയ ചിത്രങ്ങളിലും പ്രസാദ് അഭിനയിച്ചിട്ടുണ്ട്. നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് പ്രസാദ് ശ്രദ്ധിക്കപ്പെട്ടത്.