യൂത്ത്‌ കോൺഗ്രസുകാർ ഗാന്ധിചിത്രം താഴെയിട്ടതാണോ പ്രശ്‌നം: എംഎം ഹസൻ

single-img
25 June 2022

വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിലേക്കുള്ള എസ്‌ എഫ്‌ ഐ പ്രതിഷേധത്തിൽ ഭിത്തിയിൽ ഉണ്ടായിരുന്ന ഗാന്ധി ചിത്രം തകർത്തുവെന്ന കോൺഗ്രസ് വാദം പൊളിഞ്ഞത് സോഷ്യൽ മീഡിയകളിൽ ഇന്ന് നിറഞ്ഞുനിന്നിരുന്നു. ഓഫീസിൽ നിന്നും എസ്‌ എഫ്‌ ഐ( പ്രവർത്തകർ പോകുന്ന വരെ ചിത്രം മറ്റ്‌ ഫോട്ടോകൾക്കൊപ്പം ചുവരിലുണ്ടായിരുന്നു.

പിന്നെ അവര്‍ പോയപ്പോള്‍ അത് എങ്ങനെ താഴെ വന്നു എന്നതായിരുന്നു ചോദ്യം. മഹാത്മാഗാന്ധിയുടെ ചിത്രം നിലത്തിട്ടത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണെന്ന് വ്യക്തമാകുകയായിരുന്നു. ഇപ്പോഴിതാ, ഗാന്ധിജിയുടെ ചിത്രം യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ തകർത്തതിനെ ന്യായീകരിച്ച് യുഡിഎഫ് കണ്‍വീനർ എംഎം ഹസൻ രംഗത്തെത്തിയത് ട്രോളർമാർ ഏറ്റെടുത്തിരിക്കുകയാണ്. യൂത്ത്‌ കോൺഗ്രസുകാർ ഗാന്ധിചിത്രം താഴെയിട്ടതാണോ പ്രശ്‌നം എന്നായിരുന്നു എംഎം ഹാസന്റെ ഇതിനോടുള്ള പ്രതികരണം.