യുഡിഎഫിന്റേത് ആക്രമണകാരികളെ മാലയിട്ട് സ്വീകരിക്കുന്ന നിലപാട്: ഇപി ജയരാജന്‍

single-img
25 June 2022

സംസ്ഥാന വ്യാപകമായി യുഡിഎഫ് ആക്രമണങ്ങള്‍ക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്ന് ഇടതുമുന്നണി. ആക്രമണങ്ങൾക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കാന്‍ പ്രവര്‍ത്തകരോട് എല്‍ഡിഎഫ് ആഹ്വാനം ചെയ്തു.

യുഡിഎഫിന്റേത് ആക്രമണകാരികളെ മാലയിട്ട് സ്വീകരിക്കുന്ന നിലപാടാണാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു. കേരളത്തിൽ കലാപം അഴിച്ചുവിടാന്‍ യുഡിഎഫ് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

നാളെ കല്‍പ്പറ്റയില്‍ വൈകീട്ട് മൂന്ന് മണിക്ക് സിപിഎം പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ന് ഇവിടെ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ഈ ശക്തി പ്രകടനത്തോട് കല്‍പ്പറ്റ ടൗണില്‍ തന്നെ മറുപടി പറയാനെന്നവണ്ണമാണ് സിപിഎം നാളെ തന്നെ പ്രകടനം നടത്താൻ ഒരുങ്ങുന്നത്.