കെഎൻഎ ഖാദറിൻ്റെ അറിവിനോളം നിൽക്കാൻ പറ്റുന്നവർ നമ്മുടെ പാർട്ടിയിലില്ല: ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം

25 June 2022

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മുസ്ലിം ലീഗ് നേതാവ് കെഎൻഎ ഖാദറിനെ പിന്തുണച്ച് ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം രംഗത്തെത്തി. ഖാദറിനോട് വിഷയത്തിൽ ലീഗ് വിശദീകരണം ചോദിച്ചത് തെറ്റെന്നും ഖാദറിൻ്റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നും പറഞ്ഞ ഷാഫി ചാലിയത്തിൻറെ ഓഡിയോ ക്ലിപ്പ് കൈരളി ന്യൂസാണ് പുറത്തുവിട്ടത്.
സംവാദങ്ങളെ ഭയക്കുന്നവർ ഭീരുക്കളാണെന്നും കെ എൻ എ ഖാദറിനെ മനസിലാക്കാത്തത് മുസ്ലീം ലീഗ് മാത്രമെന്നും ഖാദറിൻ്റെ അറിവിനോളം നിൽക്കാൻ പറ്റുന്നവർ നമ്മുടെ പാർട്ടിയിലില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.
മുസ്ലിം ലീഗ് കേരള യാത്രയിൽ കെ എൻ എ ഖാദറിന് ഒരു അവസരവും നൽകിയില്ല. ബിജെപിയിൽ പോയാൽ അദ്ദേഹം ഗവർണറോ മന്ത്രിയോ ഒക്കെ ആകും.താൻ ഖാദറിൻ്റെ കൂടെയാണെന്നും ഷാഫി ഓഡിയോ ക്ലിപ്പിൽ പറയുന്നു.