ദേശാഭിമാനി കൽപ്പറ്റ ഓഫീസിന് നേരെ കോൺ​ഗ്രസ് പ്രവർത്തകരുടെ കല്ലേറ്

single-img
25 June 2022

രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിനെതിരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ചുകൊണ്ട് കൽപ്പറ്റയിൽ ദേശാഭിമാനിയുടെ ഓഫീസിന് നേരെ കോൺ​ഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ കല്ലേറ്. നിലവിൽ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ കോൺ​ഗ്രസ് കനത്ത പ്രതിഷേധമാണ് നടത്തുന്നത്. കോട്ടയത്ത് നടന്ന പ്രതിഷേധം സംഘർഷത്തിലേക്ക് കടന്നു.

അതേസമയം, എംപി ഓഫീസ് ആക്രമിച്ചതിൽ കസ്റ്റഡിയിലെടുത്ത 19 എസ്എഫ്ഐ പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു. അറസ്റ്റിലായ പ്രതികള്‍ക്കെതിരെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു.

എസ്എഫ്‌ഐ ജില്ലാ പ്രസിഡണ്ട് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഓഫീസ് ആക്രമിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. മാനന്തവാടി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.