ഗര്‍ഭഛിദ്രം പാടില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം പിന്‍വലിച്ച് അമേരിക്കന്‍ സുപ്രിംകോടതി

single-img
24 June 2022

സ്വയമുള്ള തീരുമാനത്താൽ ഗര്‍ഭഛിദ്രം നടത്താനുള്ള സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം പിന്‍വലിച്ച് അമേരിക്കന്‍ സുപ്രിംകോടതി. അമേരിക്കൻ ഭരണഘടനയിലെ ചരിത്രപ്രസിദ്ധമായ 1973 റോ വേള്‍സസ് വേഡ് വിധിയാണ് സുപ്രിംകോടതി റദ്ദാക്കിയത്.

പുതിയ തീരുമാന പ്രകാരം യുഎസിലെ സംസ്ഥാനങ്ങള്‍ക്ക് ഗര്‍ഭഛിദ്രം നിയന്ത്രിക്കാനോ നിരോധിക്കാനോ ഉള്ള നിയമനിര്‍മാണത്തിന് ഇനിമുതൽ സ്വമേധയ തീരുമാനമെടുക്കാം. 15 ആഴ്ച വരെ വളര്‍ച്ചയെത്തിയ ശേഷം നടത്തുന്ന ഗര്‍ഭഛിദ്രം നിരോധിച്ചുകൊണ്ട് മിസിസിപ്പി സംസ്ഥാനം പാസാക്കിയ നിയമവും യു എസ് സുപ്രിംകോടതി അംഗീകരിക്കുകയുണ്ടായി. സ്വന്തം ശരീരത്തിന്മേലുള്ള തീരുമാനങ്ങളെടുക്കാന്‍ സ്ത്രീകള്‍ക്കുള്ള അവകാശത്തെ സംരക്ഷിക്കുന്ന റോ വേഡ് വിധിയാണ് നിലവിൽ അട്ടമറിക്കപ്പെട്ടിരിക്കുന്നത്.

ഇനിമുതൽ സ്ത്രീകളുടെ ഗര്‍ഭഛിദ്രത്തെ നിയന്ത്രിക്കാനുള്ള അവകാശം ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികളില്‍ നിക്ഷിപ്തമായിരിക്കുമെന്ന് ജസ്റ്റിസ് സാമുവേല്‍ അലിറ്റോ അറിയിക്കുകയും ചെയ്തു. അമേരിക്കയിലെ . മതാത്മക വലതുപക്ഷം 50 വര്‍ഷത്തോളമായി ഉയര്‍ത്തുന്ന ആവശ്യമാണ് ഒടുവില്‍ കോടതി ഇന്ന് അംഗീകരിച്ചത്.

അതേസമയം, വ്യാപക പ്രതിഷേധമാണ് കോടതിയ്ക്ക് പുറത്ത് വിധിക്കെതിരെ നടന്നത്. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ കോടതിയ്ക്ക് ചുറ്റും പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ്
ആയിരുന്ന ഡോണള്‍ഡ് ട്രംപ് ആണ് പുതിയ വിധി പുറപ്പെടുവിച്ച കണ്‍സര്‍വേറ്റീവ് ജസ്റ്റിസുമാരെ നോമിനേറ്റ് ചെയ്തത്.