ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്; സൈബർ ആക്രമണം നേരിടുന്ന സായ് പല്ലവിക്ക് പിന്തുണയുമായി പ്രകാശ് രാജ്

single-img
20 June 2022

കാശ്മീരി ഫയൽസ് സിനിമയുമായി ബന്ധപ്പെട്ട പരാമർശങ്ങളുടെ പേരിൽ സായ് പല്ലവിക്കെതിരെ നടക്കുന്ന സംഘപരിവാർ സംഘടനകളുടെ സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി പ്രശസ്ത പാൻ ഇന്ത്യൻ നടൻ പ്രകാശ് രാജ്. ”ആദ്യം മനുഷ്യത്വം, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്,”- പ്രകാശ് രാജ് ട്വിറ്ററിലൂടെയാണ് പിന്തുണയുമായിട്ടു എത്തിയത്.

നമ്മുടെ രാജ്യത്ത് കശ്മീരി പണ്ഡിറ്റുകളെ കൊലപ്പെടുത്തുന്നതും ആള്‍ക്കൂട്ട കൊലപാതകവും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്ന സായ് പല്ലവിയുടെ പരാമര്‍ശത്തിന് പിന്നാലെ നടി വലിയ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. ഇത് വിവാദമായതിനെ തുടർന്ന് താന്‍ നിഷ്പക്ഷ നിലപാടുള്ളയാളാണെന്നും ഏത് മതത്തിന്റെ പേരിലുള്ള കൊലപാതകവും തെറ്റാണെന്നും സായ് പല്ലവി വിശദീകരണവും നൽകിയിരുന്നു.

സായ് തന്റെ വിശദീകരണ വീഡിയോയിൽ താന്‍ ഇടതിനെയോ വലതിനെയോ പിന്തുണക്കുന്നില്ല. താനൊരു നിഷ്പക്ഷയാണ്. ആദ്യം നമ്മള്‍ നല്ല മനുഷ്യരാകണം അടിച്ചമര്‍ത്തപ്പെട്ടവരെ സംരക്ഷിക്കണം എന്ന് പറയുകയുണ്ടായി.