രാജ്യത്തെ യുവാക്കള്‍ ദുഃഖത്തിൽ; അവർക്കൊപ്പം നിൽക്കണം; തന്റെ ജന്മദിനത്തില്‍ ആഘോഷങ്ങള്‍ നടത്തരുതെന്ന് രാഹുൽ ഗാന്ധി

single-img
19 June 2022

ഇക്കുറി തന്റെ ജന്മദിനത്തില്‍ കോൺഗ്രസ് പ്രവർത്തകർ ആഘോഷങ്ങള്‍ നടത്തരുതെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ 52ാം ജന്മദിനത്തിലാണ് അദ്ദേഹം ഇങ്ങിനെ ഒരു പ്രസ്താവന ഇറക്കിയിരിക്കുന്നത്.

സൈന്യത്തിലെ കരാർ നിയമനമായ അഗ്നിപഥിനെതിരെ യുവാക്കള്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധത്തിലുള്ളത് ചൂണ്ടിക്കാട്ടിയാണ് ആഘോഷങ്ങള്‍ പാടില്ലെന്ന് രാഹുല്‍ നിർദ്ദേശം നൽകിയത്. നമ്മുടെ രാജ്യത്തെ യുവാക്കള്‍ ദുഃഖത്തിലാണ്. അവര്‍ തെരുവുകളില്‍ പ്രതിഷേധവുമായി ഇറങ്ങിയിരിക്കുകയാണെന്നും അവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമൊപ്പം പ്രവര്‍ത്തകര്‍ നില്‍ക്കണം എന്നുമായിരുന്നു രാഹുലിന്റെ നിര്‍ദേശത്തിലുള്ളത്. കോൺഗ്രസിന് വേണ്ടി മധ്യമവിഭാഗം തലവന്‍ ജയറാം രമേഷാണ് രാഹുല്‍ ഗാന്ധിയുടെ പേരിലുള്ള പത്രക്കുറിപ്പ് സോഷ്യൽ മീഡിയയിൽ ട്വീറ്റ് ചെയ്തത്.