ഭാവിയിൽ നൂപുർ ശർമ്മയെ വലിയ നേതാവായി ഉയർത്തും; ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്ഥാനാർഥിയാക്കും; ബിജെപിക്കെതിരെ ഒവൈസി

single-img
19 June 2022

മത നിന്ദാ പരാമർശം നടത്തിയതിന് സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി മുൻ ദേശീയ വക്താവ് നൂപുർ ശർമ്മയെ അറസ്റ്റ് ചെയ്യണമെന്ന് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസി. ഭാവിയിൽ ബിജെപി നൂപുർ ശർമ്മയെ വലിയ നേതാവായി ഉയർത്തുമെന്നും ഡൽഹിയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്ഥാനാർഥിയാകുമെന്നും ഒവൈസി പറഞ്ഞു.

എത്രയും വേഗം നൂപുർ ശർമ്മയെ അറസ്റ്റ് ചെ‌യ്ത് നിയമമനുസരിച്ച് നടപടിയെടുക്കണം. രാജ്യത്തിന്റെ ഭരണഘടനാ പ്രകാരമുള്ള നടപടിയാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. വരുന്ന ആറേഴ് മാസത്തിനുള്ളിൽ നൂപുർ ശർമ്മ വലിയ നേതാവാകുമെന്ന് എനിക്കറിയാം. അത് സംഭവിക്കും. അവർ നൂപുർ ശർമയെ ഡൽഹി മുഖ്യമന്ത്രി സ്ഥാനാർഥിയാക്കുമെന്നും ഒവൈസി പറഞ്ഞു.

അതേപോലെ തന്നെ നൂപൂർ ശർമ്മയെ ബിജെപി സംരക്ഷിക്കുകയാണെന്നും ഒവൈസി കുറ്റപ്പെടുത്തി. നൂപുർ ശർമ്മ വിഷയത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും ഒവൈസി ആരോപിച്ചു. യുപിയിൽ അഫ്രീൻ ഫാത്തിമയുടെ വീട് തകർത്തതിനെതിരെയും ഒവൈസി വിമർശിച്ചു.