പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം സാമ്പത്തിക രംഗത്തെ റഷ്യയുടെ സര്‍വാധിപത്യവും മേല്‍ക്കോയ്മയെയും കുറിച്ച് അറിയാതെ: പുടിൻ

single-img
18 June 2022

ഉക്രൈൻ ആക്രമണ പശ്ചാത്തലത്തിൽ പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളെ വിമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ‘കൊളോണിയല്‍ ധാര്‍ഷ്ട്യ’മാണ് എന്ന് പറഞ്ഞ പുടിൻ, വിവേകമില്ലാത്ത ഉപരോധങ്ങള്‍ കൊണ്ട് റഷ്യയെ ഞെരിച്ച് നശിപ്പിച്ച്, ഒരു സാമ്പത്തിക നേട്ടത്തിനാണ് പടിഞ്ഞാറൻ രാജ്യങ്ങൾ ശ്രമിക്കുന്നതെന്നും ആരോപിച്ചു.

പാശ്ചാത്യ രാജ്യങ്ങളുടെ സാന്നിധ്യമില്ലാതെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്ൽ നടന്ന ഇന്റര്‍നാഷണല്‍ എക്കണോമിക് ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പുടിന്‍. റഷ്യ ഉക്രൈന് മേലുള്ള സ്‌പെഷ്യല്‍ മിലിറ്ററി ഓപ്പറേഷന്‍ തുടരുമെന്നും പുടിന്‍ വ്യക്തമാക്കി.

”നമ്മള്‍ വളരെ ശക്തരാണ്, ഏത് വെല്ലുവിളിയും നമുക്ക് നേരിടാം. നമ്മുടെ പൂര്‍വികരെ പോലെത്തന്നെ നമ്മളും എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തും. നമ്മുടെ രാജ്യത്തിന്റെ ആയിരം വര്‍ഷത്തെ ചരിത്രം പറയുന്നതും ഇതാണ്,” പുടിന്‍ കൂട്ടിച്ചേര്‍ത്തു.അതേപോലെ തന്നെ, ദൈവത്തിന്റെ ഭൂമിയിലെ ദൂതരാണ് തങ്ങള്‍ എന്നാണ് അമേരിക്ക സ്വയം കരുതിയിരിക്കുന്നതെന്നും, സാമ്പത്തിക രംഗത്തെ റഷ്യയുടെ സര്‍വാധിപത്യവും മേല്‍ക്കോയ്മയെയും കുറിച്ച് അറിയാതെയാണ് പാശ്ചാത്യര്‍ തങ്ങള്‍ക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തിയതെന്നും പുടിന്‍ പരിഹസിച്ചു.