അമിതഭാരം; 15000ലേറെ ചെമ്മരിയാടുകളുമായി സൗദിയിലേക്ക് പോയ കപ്പൽ ചാവുകടലിൽ മുങ്ങി

single-img
16 June 2022

പതിനയ്യായിരത്തിലധികം ചെമ്മരിയാടുകളുമായി സുഡാനിലെ സുവാകിൻ തുറമുഖത്ത് നിന്ന് സൗദിയിലേക്ക് പോയ കപ്പൽ അമിത ഭാരത്താൽ ചാവുകടലിൽ മുങ്ങി. അപകടസമയം കപ്പലിലുണ്ടായിരുന്ന പതിനയ്യായിരത്തിലേറെ ചെമ്മരിയാടുകളിൽ ഭൂരിഭാഗവും ചത്തെങ്കിലും കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണ് എന്നാണ് വിവരം.

ബദർ 1 എന്ന് പേരുള്ള കപ്പലാണ് ഞായറാഴ്ച രാവിലെ മുങ്ങിയത്. 15,800 ചെമ്മരിയാടുകളായിരുന്നു കപ്പലിൽ അപകടം സംഭവിക്കുമ്പോൾ ഉണ്ടായിരുന്നത്. പക്ഷെ 9,000 ആടുകളെ താങ്ങാനുള്ള ശേഷി മാത്രമേ കപ്പലിനുള്ളു. ധാരാളം മണിക്കൂറുകളെടുത്താണ് കപ്പൽ മുങ്ങിത്താണത്. അതിനാൽ ശരിയായ രീതിയിൽ വേഗത്തിൽ പ്രവർത്തിച്ചിരുന്നുവെങ്കിൽ മൃഗങ്ങളെ രക്ഷപ്പെടുത്താമായിരുന്നുവെന്ന് നാഷ്ണൽ എക്‌സ്‌പോർട്ട്‌സ് അസോസിയേഷൻ തലവൻ ഒമർ അൽ ഖലീഫ അറിയിച്ചു.

രക്ഷാ പ്രവർത്തനത്താൽ 700 ചെമ്മരിയാടുകളെ മാത്രമാണ് കപ്പലിൽ നിന്ന് രക്ഷപ്പെടുത്താൻ സാധിച്ചത്. പക്ഷെ ഇവയുടേയെല്ലാം ആരോഗ്യ നില തൃപ്തികരമല്ലാത്തതിനാൽ അധിക നാൾ ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന് വിദഗ്ധർ വിലയിരുത്തുന്നു.