ഈ സര്‍ക്കാര്‍ ഇടതുപക്ഷമല്ല, ഞങ്ങളാണ് ഇടതുപക്ഷം: വിഡി സതീശൻ

single-img
8 June 2022

തൃക്കാകരയിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ‘സിനര്‍ജി’ വര്‍ക്കായിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിസ്റ്റവും എനര്‍ജിയും ഒരേപോലെ ഉണ്ടായി എന്ന് പറയാം. ഇതൊരു വലിയ അനുഭവമാണെന്നും വി ഡി സതീശന്‍ ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞു പറഞ്ഞു.

കേരളം അതിന്റെ ഏറ്റവും മോശമായ അവസ്ഥ നേരിടുമ്പോള്‍ വികസന കാഴ്ച്ചപ്പാട് സുസ്ഥിരമാകണം. കേരളത്തിന്റെ പരിസ്ഥിതിയെക്കുറിച്ച് ബോധ്യമുണ്ടാവണം. വികസനത്തിന്റെ ശരിയായ ഗുണഭോക്താക്കള്‍ ആരാണ് എന്നതാണ് പ്രധാനം. ഒരു പ്രദേശത്തെ ജനങ്ങളുടെ ജീവിത നിലവാരത്തില്‍ മാറ്റമുണ്ടാകുന്നതാണ് യഥാര്‍ത്ഥ വികസനം. അത് ഉള്ളവനും ഇല്ലാത്തനും തമ്മിലുള്ള അകലം കൂട്ടാനുള്ളതല്ല. ഈ സര്‍ക്കാര്‍ ഇടതുപക്ഷമല്ല, ഞങ്ങളാണ് ഇടതുപക്ഷമെന്നും വിഡി സതീശൻ അവകാശപ്പെട്ടു.

തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം സ്വീകരിച്ച ചില ജനാധിപത്യ വിരുദ്ധ രീതികളാണ് തിരിച്ചടിയായതെന്നും വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു. അവർക്ക് 99 സീറ്റില്‍ നിന്നും 100 ആക്കണമെന്നായിരുന്നു എല്‍ഡിഎഫിന്റെ ആദ്യ പ്രചരണം.

അതേപോലെ തന്നെ പ്രതിപക്ഷത്തിന് ഒരു എംഎല്‍എയെ കൊടുത്തിട്ട് എന്ത് കാര്യം എന്നായിരുന്നു രണ്ടാമത്തെ പ്രചരണം. സംസ്ഥാനത്തെ 140 സീറ്റിലും ഞങ്ങള്‍ മതിയെന്ന ചിന്ത വളരാതിരിക്കാനുള്ള ഒരു പ്രതിവിപ്ലവമാണ് തൃക്കാക്കരയിലെ ജനങ്ങള്‍ നടത്തിയതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേർത്തു.