1, 2, 5, 10, 20 രൂപയുടെ പുതിയ നാണയങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ

single-img
6 June 2022

പുതിയ നാണയങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ. ആസാദി കാ അമൃത് മഹോത്സവത്തിന്റെയാണ് നാണയങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കിയത്. അന്ധരായവർക്കും തിരിച്ചറിയാവുന്ന വിധത്തിലാണ് നാണയങ്ങളുടെ രൂപകൽപന.നാണയത്തിന് മേൽ എകെഎഎം എന്ന ലോഗോയും ഉൾപ്പെടുത്തിയിട്ടുണ്ട്.

രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ധനമന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിലായിരുന്നു നാണയത്തിന്റെ പ്രകാശനം. നേരത്തെ 400-ാമത് പ്രകാശ് പൂരബ് ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് 400 രൂപയുടെ നാണയം പുറത്തിറക്കിയിരുന്നു. ഒമ്പതാമത്തെ സിഖ് ഗുരുവായ തേജ് ബഹദൂറിന്റെ ജന്മവാർഷിക ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന ചടങ്ങിലായിരുന്നു 400 രൂപയുടെ നാണയം പുറത്തിറക്കിയത്.