ഫ്രഞ്ച് ഓപ്പൺ: നോർവെ താരം കാസ്പർ റൂഡിനെ തകർത്തു; നദാലിന് 22 ആം ഗ്രാൻഡ് സ്ലാം കിരീടം

single-img
5 June 2022

കളിമൺ കോർട്ടിലെ മത്സരങ്ങളിൽ ഈ ലോകത്തിൽ തന്നെ വെല്ലാനാളില്ലെന്ന് വീണ്ടും പ്രഖ്യാപിച്ചിരിക്കുകയാണ് റാഫേൽ നദാൽ. ഇന്ന് നടന്ന ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ നോർവെ താരം കാസ്പർ റൂഡിനെ തകർത്ത നദാൽ റോളൻഡ് ഗാരോസിലെ 14ആം കിരീടമാണ് ചൂടിയത്. ഇതോടുകൂടി നദാലിൻ്റെ 22ആം ഗ്രാൻഡ് സ്ലാം ആണ് ഇത്.

മത്സരത്തിലെ സ്കോർ 6-3, 6-3, 6-0. നദാലിൻ്റെ 22ആം ഗ്രാൻഡ് സ്ലാം ആണ് ഇത്. ഇന്നത്തെ ജയത്തോടെ ഫ്രഞ്ച് ഓപ്പൺ കിരീടജേതാവാകുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡും 36കാരനായ നദാൽ സ്വന്തമാക്കി. ടൂർണമെന്റിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിചിനെ വീഴ്ത്തിയാണ് നദാൽ സെമിയിലെത്തിയത്. സെമിയിലെ മത്സരത്തിൽ ജർമൻ താരം അലക്സാണ്ടർ സ്വരേവ് പരുക്കേറ്റു പിൻമാറിയതോടെയാണ് നദാൽ ഫൈനലിലേക്ക് കടക്കുകയായിരുന്നു.