‘ആറാട്ട്’ പ്രതീക്ഷിച്ചപോലെ ഹിറ്റായി മാറി; ക്രഷ് തോന്നിയ നടൻ ലാലേട്ടൻ: രചന നാരായണൻകുട്ടി

single-img
5 June 2022

ഹിറ്റാകുമെന്ന് താൻ വളരെയധികം പ്രതീക്ഷിക്കുകയും അതുപോലെതന്നെ ഹിറ്റായി മാറുകയും ചെയ്ത സിനിമയാണ് ആറാട്ട് എന്ന് നടി രചന നാരായണന്‍കുട്ടി. ഓൺലൈൻ എന്റർറ്റെയിൻ ചാനലായ ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ പങ്കെടുത്ത് കൊണ്ടായിരുന്നു ആറാട്ടിനെക്കുറിച്ച് രചന സംസാരിച്ചത്.

ഹിറ്റാകും എന്ന് പ്രതീക്ഷിച്ചുവെങ്കിലും ഫ്‌ളോപ്പായ സിനിമ ഏതാണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രചന. അതേപോലെ തന്നെ, ക്രഷ് തോന്നിയിട്ടുള്ള നടന്‍ ആരാണെന്ന ചോദ്യത്തിന്, ”ലാലേട്ടന്‍ തന്നെയാണ്. കുട്ടിക്കാലം മുതലേ ഉള്ളതാണ്,” എന്നായിരുന്നു രചന മറുപടി പറഞ്ഞത്.

രചനയുടെ വാക്കുകൾ: ”പൊതുവെ വലിയ പ്രതീക്ഷകള്‍ വെക്കാറില്ല. ഹിറ്റാകും എന്നുകരുതി ഹിറ്റായ സിനിമയുണ്ട്. അതാണ് ആറാട്ട്. തെറ്റായിപ്പോയി സിനിമ അങ്ങനെയൊന്നുമില്ല. ഏത് മൂവി ചെയ്യുമ്പോഴും നമ്മുടെ ഒരു കുഞ്ഞിനെ പോലെയാണ് എല്ലാവരും അതിനെ കൈകാര്യം ചെയ്യുക.

ഒരു കുട്ടി നന്നാവുക, നാശമാവുക എന്നതൊക്കെ നമ്മുടെ മനസിലാണ്, ആളുകള്‍ അത് എങ്ങനെ എടുക്കുന്നു എന്നതില്ല. എന്നെ സംബന്ധിച്ച് ഞാന്‍ ചെയ്ത എല്ലാ സിനിമയും എനിക്ക് പുതിയ എക്‌സ്പീരിയന്‍സാണ്. പിന്നാലെ ഐന്‍ എന്ന ഒരു സിനിമ ഞാന്‍ ചെയ്തിരുന്നു, സിദ്ധാര്‍ത്ഥ് ശിവയുടെ. അതില്‍ ഒരുപാട് അനുഭവങ്ങള്‍ ലഭിച്ചിരുന്നു.എന്നാൽ കൂടുതല്‍ എനിക്ക് കണക്ട് ചെയ്യാന്‍ പറ്റിയത് ഈയിടെ ആറാട്ട് ചെയ്തപ്പോഴാണ്. കാരണം അതില്‍ ഞാന്‍ ഒരുപാട് ഡാന്‍സ് സീക്വന്‍സുകള്‍ ചെയ്തിട്ടുണ്ടായിരുന്നു.