ഫയലുകളില്‍ ഒപ്പിടുമ്പോള്‍ മാത്രമാണ് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തം ഉണ്ടായിട്ടുള്ളത്; എന്റെ ജീവിതം രാജ്യത്തെ ജനങ്ങള്‍ക്കുള്ളത്: പ്രധാനമന്ത്രി

single-img
31 May 2022

കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ ഫയലുകളില്‍ ഒപ്പിടുമ്പോള്‍ മാത്രമാണ് തനിക്ക് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തം ഉണ്ടായിട്ടുള്ളുവെന്നും തന്റെ ജീവിതം രാജ്യത്തെ ജനങ്ങള്‍ക്കുള്ളതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 130 കോടി ജനങ്ങളുടെ പ്രധാന സേവകന്‍ മാത്രമാണ് താനെന്ന് അദ്ദേഹം പറഞ്ഞു.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഹിമാചല്‍പ്രദേശിലെ ഷിംലയില്‍ സംഘടിപ്പിച്ച ഗരീബ് കല്യാണ്‍ സമ്മേളനത്തില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഗുണഭോക്താക്കളുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന പ്രധാനമന്ത്രി സംസാരിച്ചു.

പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍, അര്‍ബന്‍), പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി, പ്രധാന്‍ മന്ത്രി ഉജ്ജ്വല യോജന, പോഷണ്‍ അഭിയാന്‍, പ്രധാന്‍ മന്ത്രി മാതൃ വന്ദന യോജന, സ്വച്ഛ് ഭാരത് മിഷന്‍, ജല്‍ ജീവന്‍ മിഷന്‍ & അമൃത്, പ്രധാന്‍ മന്ത്രി സ്വാനിധി സ്‌കീം, വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ്, പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന, ആയുഷ്മാന്‍ ഭാരത് പിഎം ജന്‍ ആരോഗ്യ യോജന, ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍, പ്രധാന്‍ മന്ത്രി മുദ്ര യോജന പദ്ധതികളുടെ ഉപഭോക്താക്കളുമായി രണ്ട് ഘട്ടങ്ങളിലായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 11ാം ഗഡു പ്രധാനമന്ത്രി ഗുണഭോക്താക്കള്‍ക്ക് കൈമാറി.