എഎൻ രാധാകൃഷ്ണൻ ജയിച്ചാൽ മണ്ഡലത്തിൽ നിന്ന് പ്രവർത്തിക്കാൻ ബാക്കിയുള്ള സിനിമാ ജീവിതകാലം ഒഴിഞ്ഞുവെക്കാം; തൃക്കാക്കരയിൽ സുരേഷ്‌ഗോപി

single-img
28 May 2022

ആവേശകരമായ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കെ സുരേഷ്ഗോപിയെ നേരിട്ട് രംഗത്തിറക്കി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. എൻഡിഎ സ്ഥാനാർഥിയായ എഎൻ രാധാകൃഷ്ണന് വോട്ടുതേടി സുരേഷ്ഗോപി മണ്ഡലത്തിൽ ഇന്ന് പ്രചാരണം നടത്തുകയാണ് . ഉത്തരേന്ത്യയിൽ അമേഠി പോലെ കോൺഗ്രസിന്റെ കുത്തക സീറ്റായ തൃക്കാക്കരയിൽ ഇത്തവണ ബിജെപി ജയിക്കുമെന്ന ആത്മ വിശ്വസമുണ്ടെന്നും സുരേഷ് ഗോപി പറയുന്നു.

. എഎൻ രാധാകൃഷ്ണൻ മണ്ഡലത്തിൽ ജയിച്ചാൽ നിന്ന് അദ്ദേഹത്തിനാെപ്പം പ്രവർത്തിക്കാൻ താനും തയാറാണെന്നും സുരേഷ്ഗോപി പറയുന്നു. സുരേഷ് ഗോപിയുടെ വാക്കുകൾ: ‘ഒരു ഉറപ്പ് തരാം. എന്നെ എംഎൽഎയും എംപിയും ആക്കേണ്ട. എ.എൻ.ആർ ഇവിടെ ജയിച്ച് എംഎൽഎ ആയാൽ. അദ്ദേഹത്തിനൊപ്പം ഈ മണ്ഡലത്തിൽ നിന്ന് പ്രവർത്തിക്കാൻ എനിക്ക് ബാക്കിയുള്ള സിനിമാ ജീവിതകാലവും ഒഴിഞ്ഞ് വയ്ക്കാൻ ഞാൻ തയാറാണ്.’