ആര് ചെയ്താലും ക്ഷമിക്കാന്‍ പറ്റാത്ത കാര്യം; വ്യാജവീഡിയോ പ്രചരണത്തില്‍ പത്മജ വേണുഗോപാല്‍

single-img
28 May 2022

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ ജോ ജോസഫിനെതിരെ യുഡിഎഫ് സൈബർ കേന്ദ്രങ്ങൾ നടത്തിയ വ്യാജവീഡിയോ പ്രചരണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍.

ഇത്തരം ഒരു പ്രവൃത്തി ആര് ചെയ്താലും ക്ഷമിക്കാന്‍ പറ്റാത്ത കാര്യമാണ് എന്ന് പത്മജ പറഞ്ഞു.പത്മജയുടെ വാക്കുകള്‍ ഇങ്ങിനെ: ”എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പറ്റി ഒരു വീഡിയോ കണ്ടു. അതു ആര് ചെയ്താലും ക്ഷമിക്കാന്‍ പറ്റുന്നതല്ല. അവര്‍ക്കും ഒരു കുടുംബമുണ്ട്. ഞാന്‍ ആദ്യം ഇലക്ഷന് ഇറങ്ങിയപ്പോള്‍ എന്നോട് ഒരു കാര്യമേ അച്ഛന്‍ പറഞ്ഞുള്ളു. എതിരാളിയെ ഒരിക്കലും വ്യക്തിപരമായി ആക്ഷേപിക്കരുത്, രാഷ്ട്രീയമായി എന്തും പറയാം. ഞാന്‍ ഇതുവരെ അത് പാലിച്ചിട്ടുണ്ട്. എന്തായാലും ഉമ തോമസ് അതിനു എതിരെ സംസാരിച്ചത് നന്നായി.”