അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍; ‘ഹോം’ സിനിമയിലെ ഇന്ദ്രന്‍സിന്റെ ചിത്രവുമായി ഷാഫി പറമ്പില്‍

single-img
27 May 2022

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങളിൽ മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സിന് നല്‍കാത്തതില്‍ സോഷ്യൽ മീഡിയയിലൂടെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്പില്‍. അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ എന്ന ക്യാപ്ഷനോടെ ‘ഹോം’ സിനിമയിൽ ഇന്ദ്രന്‍സ് അവതരിപ്പിച്ച കഥാപാത്രം ഒലിവര്‍ ട്വിസ്റ്റിന്റെ ചിത്രം ഷാഫി ഫേസ്ബുക്കില്‍ പങ്കുവെച്ചു.

റോജിന്‍ തോമസ് സംവിധാനം ചെയ്ത് വിജയ് ബാബു നിര്‍മ്മിച്ച ‘ഹോം’ എന്ന സിനിമയിലെ ഇന്ദ്രന്‍സിന്റെ ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രം വലിയ പ്രേക്ഷക പ്രീതി നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം വിജയ് ബാബുവിനെതിരായ ബലാത്സംഗ പരാതിയേത്തുടര്‍ന്ന് ഒഴിവാക്കപ്പെട്ടതാണോയെന്ന ചോദ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.

അതേസമയം, ഹോം സിനിമയെ അവാര്‍ഡുകളില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കിയതില്‍ പ്രതികരണവുമായി സംവിധായകന്‍ റോജിന്‍ തോമസ് രംഗത്തെത്തിയിരുന്നു. എല്ലാ സിനിമകളും കുറേ പേരുടെ അധ്വാനമാണ്. പുരസ്‌കാര നിര്‍ണയത്തില്‍ ജനപ്രിയ സിനിമ എന്ന കാറ്റഗറി പുനരാലോചിക്കേണ്ടതാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.