മുഗളൻമാർ നശിപ്പിച്ച 36,000 ക്ഷേത്രങ്ങൾ ബിജെപി സംഘർഷങ്ങൾ ഇല്ലാതെ പുനർനിർമ്മിക്കും: മുൻ കർണ്ണാടക മന്ത്രി

27 May 2022

ഇന്ത്യയിൽ മുഗൾ സാമ്രാജ്യ കാലഘട്ടത്തിൽ നശിപ്പിച്ച 36,000 ക്ഷേത്രങ്ങൾ ബിജെപി പുനർനിർമ്മിക്കുമെന്ന് മുൻ കർണ്ണാടക മന്ത്രി കെ ഈശ്വരപ്പ അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള ക്ഷേത്രങ്ങളുടെ പുനർനിർമാണം സംഘർഷങ്ങളൊന്നുമില്ലാതെ നിയമാനുസൃതമായി സമാധാനപരമായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഈശ്വരപ്പയുടെ വാക്കുകൾ ഇങ്ങിനെ: ‘ഇന്ന് ശ്രീരംഗപട്ടണത്തിൽ ഹനുമാൻ ക്ഷേത്രം ഉണ്ടായിരുന്നു എന്ന് മുസ്‌ലിങ്ങളും അംഗീകരിക്കുന്നുണ്ട്. പക്ഷെ , നേരത്തെ ക്ഷേത്രം മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ഹനുമാൻ ക്ഷേത്രത്തെ സംരഷിക്കുകയും ചെയ്തു,എന്നാൽ എന്തുകൊണ്ടാണ് ക്ഷേത്രം അവർ മാറ്റി സ്ഥാപിച്ചത് എന്തു കൊണ്ടാണ് അവിടെ പള്ളി അവിടെ സ്ഥാപിച്ചത് ഇതിനെക്കുറിച്ച് കോൺഗ്രസിനെന്താണ് പറയാനുള്ളത്’