ജയിലില്‍ നിന്ന് പുറത്തിറങ്ങിയ പിസി ജോര്‍ജിനെ സ്വീകരിക്കാന്‍ ബിജെപി നേതാക്കൾ

single-img
27 May 2022

വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസില്‍ അറസ്റ്റിലായ പിസി ജോര്‍ജ് പൂജപ്പുര ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോൾ സ്വീകരിക്കാൻ എത്തിയത് ബിജെപി നേതാക്കളും പ്രവര്‍ത്തകരും . തന്നെ പിടിച്ച് ജയിലിലിട്ടത് പിണറായി വിജയന്റെ ഒരു കളിയുടെ ഭാഗമാണെന്ന് പിസി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

‘തൃക്കാക്കരയില്‍ വെച്ചാണ് മുഖ്യമന്ത്രി എന്നെക്കുറിച്ച് അഭിപ്രായം പറഞ്ഞത് . അതേ തൃക്കാക്കരയില്‍ വെച്ച് തന്നെ അതിന് മറുപടി പറയും. നിയമം പാലിച്ചേ മുന്നോട്ട് പോകൂ’ അദ്ദേഹം പറഞ്ഞു.

വിദ്വേഷ പ്രസംഗക്കേസില്‍ പ്രായം കണക്കിലെടുത്തായിരുന്നു പിസി ജോര്‍ജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അന്വേഷത്തോട് പൂര്‍ണമായും സഹകരിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടാല്‍ ഹാജരാക്കണമെന്നതടക്കമുള്ള ജാമ്യ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം.