പി സി ജോര്‍ജ് റിമാന്‍ഡില്‍; പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റും

single-img
26 May 2022

വെണ്ണലയിലെ മതവിദ്വേഷ പ്രസംഗക്കേസില്‍ അറസ്റ്റിലായ പി സി ജോര്‍ജ് റിമാന്‍ഡില്‍. ഇന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാണ് പിസി ജോർജിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.

ഇദ്ദേഹത്തെ പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റും. അതേസമയം, ഏത് വിധേനയും ജയിലില്‍ അടയ്ക്കാനാണ് പൊലീസിന്റെ നീക്കമെന്ന് പിസി ജോര്‍ജിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. നേരത്തെ തിരുവനന്തപുരത്ത് കിഴക്കേക്കോട്ടയില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിലെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയും എറണാകുളത്ത് വെണ്ണലയില്‍ വീണ്ടും വിവാദ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പി സി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കിയതും തുടര്‍ന്ന് പോലീസ് അറസ്റ്റിലേക്ക് നീങ്ങിയതും.