സോണിയാ​ഗാന്ധി സ്നേഹവും കൃപയുമുള്ളവൾ; പിന്തുണ നൽകിയ സമാജ്‍വാദി പാർട്ടിയോട് നന്ദി: കപിൽ സിബൽ

single-img
25 May 2022

കോൺ​ഗ്രസിനോട് തനിക്ക് യാതൊരു പരാതിയില്ലെന്നും രാജ്യസഭയിലേക്ക് ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചപ്പോൾ പിന്തുണ നൽകിയ സമാജ്‍വാദി പാർട്ടിയോട് നന്ദിയുണ്ടെന്നും മുൻ കോൺ​ഗ്രസ് നേതാവ് കപിൽ സിബൽ.

31 വർഷങ്ങൾ നീണ്ടുനിന്ന കോൺ​ഗ്രസ് ബന്ധം ഉപേക്ഷിച്ച കപിൽ സിബൽ സമാജ്‍വാദി പാർട്ടിയുടെ പിന്തുണയോടെ ഇന്ന് രാജ്യസഭയിലേക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. ഈ കാലമത്രയും കോൺ​ഗ്രസിനൊപ്പം നിന്ന് എല്ലാ ഉയർച്ചതാഴ്ച്ചകളും കണ്ടറി‍ഞ്ഞ് ഇപ്പോൾ പാർട്ടി വിടുന്നത് എളുപ്പമല്ലെന്ന് പറഞ്ഞ കപിൽ സിബൽ കോൺ​ഗ്രസിന് തന്നോട് വളരെ ദയയുണ്ടായിരുന്നുവെന്നും ദേഷ്യം കൊണ്ടല്ല പാർട്ടി വിട്ടതെന്നും പറഞ്ഞു.

” ഞാൻ എപ്പോഴും പറയുന്നത് പോലെ എനിക്ക് സ്വതന്ത്ര ശബ്ദമായിരിക്കണം. അതിനാൽ മറ്റൊരു രാഷ്ട്രീയ പാർട്ടിയിലും ചേരില്ല.’ കപിൽ സിബൽ പറഞ്ഞു. ഇതോടൊപ്പം കോൺഗ്രസ് നേതാവ് സോണിയാ​ഗാന്ധിയെ ‘സ്നേഹവും കൃപയുമുള്ളവൾ’ എന്നാണ് കപിൽ സിബൽ വിശേഷിപ്പിച്ചത്. ഇപ്പോൾ ഒരു കോൺഗ്രസുകാരനല്ലാത്ത തനിക്ക് ഭൂതകാലത്തെക്കുറിച്ച് അഭിപ്രായം പറയാൻ താൽപ്പര്യമില്ലെന്നും നവോന്മേഷത്തോടെ ദേശീയ ശക്തിയായി മാറാൻ കോൺഗ്രസിന് കഴിയട്ടെഎന്ന് ആശംസിക്കുകയും ചെയ്തു.