തീവ്രവാദികള്‍ക്ക് സംരക്ഷണം, പിസി ജോര്‍ജിന് കാരാഗൃഹം; ഇതെവിടുത്തെ നീതി: സന്ദീപ് വാര്യർ

single-img
25 May 2022

വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ കോടതി മുൻ‌കൂർ ജാമ്യം റദ്ദാക്കിയ ജനപക്ഷം നേതാവ് പി സി ജോര്‍ജിന് പിന്തുണയുമായി ബിജെപി വക്താവ് സന്ദീപ് ജി. വാര്യര്‍. തന്റെ സോഷ്യൽ മീഡിയയിലൂടെ ഇടത് സര്‍ക്കാരിന്റെ ക്രൈസ്തവ വേട്ടക്കെതിരെ പ്രതികരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തൃക്കാക്കരയിലെ പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ വോട്ടിനു വേണ്ടിയാണ് കേരളാ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ വായിക്കാം:

‘തൃക്കാക്കരയിലെ പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ വോട്ടിനു വേണ്ടി ഏതറ്റം വരെയും പോകാന്‍ മടിയില്ലെന്ന് ഇടത് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയാണ്. തീവ്രവാദികള്‍ക്ക് സംരക്ഷണം, പിസി ജോര്‍ജിന് കാരാഗൃഹം. ഇതെവിടുത്തെ നീതിയാണ്? ഇടത് സര്‍ക്കാരിന്റെ ക്രൈസ്തവ വേട്ടക്കെതിരെ പ്രതികരിക്കുക,’